എരുമപ്പെട്ടി: വിവാഹത്തിന്റെ സിൽവർജൂബിലി ആഘോഷവേളയിൽ ആംബുലൻസ് സംഘടനയായ ആക്ട്സിന് ധനസഹായംനൽകി ദമ്പതികൾ മാതൃകയായി.
എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയും ഭാര്യ ബീന ജോഷിയും മക്കളും ചേർന്നാണ് 25,000 രൂപയുടെ ചെക്ക് ആക്ട്സിന് നൽകിയത്. എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഘടിപ്പിച്ച സൽക്കാര വേളയിൽ ആക്സിന്റെ എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികൾക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറർ ഫരീദ് അലി, യൂണിറ്റ് ഭാരവാഹി പി.ടി. ആന്റോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.